Skip to main content

Posts

Showing posts from February, 2021

Mannil Krishnan by Mannil Vikraman (In Malayalam)

മണ്ണിൽ കൃഷ്ണനെ അറിയുന്ന ഞാൻ     എന്റെ ബാല്യകാല സ്മരണകളിൽ അവധിക്കെത്തുന്ന കൃഷ്ണേട്ടയാണ് ഇന്നും. പ്രൗഢഗംഭീരമായ നടത്തവും കൃശഗാത്രനാണെങ്കിലും തലയെടുപ്പോടെയുള് കുശലാന്വേഷണങ്ങളും അദ്ദേഹത്തിന്റെ മാറ്റുകൂട്ടിയിരുന്നു. ഭാരത തലസ്ഥാനത്ത്‌ ഭരണയന്ത്രം നിലകൊള്ളുന്ന സെക്രട്ടറിയേറ്റിൽ ഗതാഗത മന്ത്രാലയത്തിലായിരുന്നു ഉദ്യോഗം. അവധിക്കു നാട്ടിലെത്തുന്ന എല്ലാ വർഷവും പുതുമയേറിയ പല ഉപകരണങ്ങളും കൊണ്ടുവന്നു തറവാട്ടിൽ പ്രദർശിപ്പിക്കാറുണ്ട്‌. തറവാട്ടിലെ മറ്റംഗങ്ങളെ അവരുടെ വീടുകൾ സന്ദർശിച്ച് വിശേഷങ്ങൾ അന്വേഷിക്കാറു പതിവാണ്. ഉദ്യോഗത്തിനായി നാടുവിട്ടശേഷം അദ്ദേഹത്തെ ഞാൻ കാണുന്നത് ന്യൂഡൽഹിയിൽ വെച്ചായിരുന്നു. അവിടെ അദ്ദേഹത്തിന്റെ അനൗദ്യോഗിക കർമമണ്ഡലം എന്നെ വിസ്‌മ യിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഡൽഹി ആർ.കെ.പുരത്തെ അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മുനീർക്കയിൽ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠ നടന്നത് മുതൽ ഇന്ന് കാണുന്ന ക്ഷേത്രത്തിന്റെ വളർച്ചക്ക് കാരണഭൂതരായവരിൽ മണ്ണിൽ കൃഷ്ണന്റെ പങ്കു വളരെ വലുതാണ്. മുനീർക്കയിൽ നിന്ന് ആർ.കെ.പുരം സെക്ടർ II ലേക്ക് അയ്യപ്പ ക്ഷേത്രം മാറ്റാനുള്ള പ്രത്യേക കാരണം ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച എമെർജൻസിയ